മാരാമുറ്റത്ത് 10 ലോഡ് മണല്‍ പിടികൂടി
Posted on: 16 Nov 2011
മാറഞ്ചേരി: മാറഞ്ചേരി മാരാമുറ്റത്ത് കനോലി കനാലിന് സമീപം വില്പനക്കായി കൂട്ടിയിട്ടിരുന്ന 10 ലോഡ് അനധികൃത മണല്‍ പോലീസ് പിടികൂടി. ഇവിടെനിന്ന് മണല്‍ കയറ്റി പോവുകയായിരുന്ന ഒരു ടിപ്പറും പിടിച്ചെടുത്തു. ചൊവ്വാഴ്ച പെരുമ്പടപ്പ് എസ്.ഐ. ഇ.പി. രാമദാസും സംഘവുമാണ് മണല്‍ പിടികൂടിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ