2011-11-16

കുളം നികത്തുന്നത് തടഞ്ഞു

Posted on: 16 Nov 2011



മാറഞ്ചേരി: വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ കോതമുക്കിനടുത്ത് കുളം നികത്തുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. എരമംഗലത്ത് നിന്ന് പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ കുളത്തിനടുത്ത് യൂത്ത് കോണ്‍ഗ്രസിന്റെ കൊടികുത്തിയാണ് മടങ്ങിയത്. നവാസ് കോതമുക്ക്, റംഷാദ് പി, വിനു എരമംഗലം, റാഫി എന്നിവര്‍ നേതൃത്വം നല്‍കി. വെളിയങ്കോട് വില്ലേജ് ഓഫീസര്‍ക്ക് പരാതിയും നല്‍കി.

എന്നാല്‍ കുളം വില്ലേജ് രേഖ പ്രകാരം തണ്ണീര്‍ത്തടത്തിന്റെ പരിധിയില്‍ വരില്ലെന്ന് വില്ലേജ് ഓഫീസര്‍ ഷംസുദ്ധീന്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: