2011-11-16

കണ്ടനകത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സ്ഥലം കണ്ടെത്തി

Posted on: 16 Nov 2011



മാറഞ്ചേരി: വിവിധ വിഭാഗങ്ങള്‍ തമ്മിലുടലെടുത്ത തര്‍ക്കംമൂലം ഹൈക്കോടതി വരെയെത്തിയ കണ്ടനകത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് ഒടുവില്‍ സ്ഥലം നിര്‍ണയിച്ചു. സ്ഥലം കണ്ടെത്തിയ ഉടനെതന്നെ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്‍ എടപ്പാള്‍ ഭാഗത്തേക്കുള്ള താത്കാലിക ബസ്‌സ്റ്റോപ്പിന്റെ പണി പൂര്‍ത്തിയാക്കി.

ചൊവ്വാഴ്ച രാവിലെ കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീരാവുണ്ണി, സെക്രട്ടറി, രമണി, മെമ്പര്‍മാരായ ടി.പി. ആനന്ദന്‍, കെ. ആനന്ദന്‍, യു. ഹമീദ്, ജമീല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോടതി ഉത്തരവുമായി കണ്ടനകത്തെത്തിയത്.

സ്ഥലം നിര്‍ണയിച്ചുനല്‍കുന്ന സമയത്തും തടസ്സവാദവുമായി ഒരുവിഭാഗം രംഗത്തെത്തിയതോടെ സ്ഥലം നിര്‍ണയിക്കാനാകതെ സംഘം മടങ്ങി. പിന്നീട് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസിലെത്തി ബഹളം വെച്ചതിനെ തുടര്‍ന്ന് സെക്രട്ടറി, എം.വി.ഐ, പോലീസ് എന്നിവരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഉച്ചയ്ക്ക് എം.വി.ഐ ജോസഫിന്റെ നേതൃത്വത്തില്‍ വീണ്ടുമെത്തിയാണ് കോടതി ഉത്തരവില്‍ പറഞ്ഞ പ്രകാരം സ്ഥലം നിര്‍ണയിച്ചുനല്‍കിയത്. കുറ്റിപ്പുറം ഭാഗത്തേക്കുള്ളത് ബുധനാഴ്ച നിര്‍മിക്കും. സ്ഥിരം ബസ് സ്റ്റോപ്പ് ഉടന്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല: