പൊന്നാനി-ചാവക്കാട് റൂട്ടില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ വേണമെന്ന് ആവശ്യം
Posted on: 15 Nov 2011
മാറഞ്ചേരി: പൊന്നാനി - ചാവക്കാട് റൂട്ടില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തുടരെയുണ്ടാവുന്ന സ്വകാര്യ ബസ്സുകളുടെ പണിമുടക്കുകള്‍ ഈ ആവശ്യത്തിന് പ്രസക്തിയേറ്റുന്നു. രണ്ടുമാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ബസ് തൊഴിലാളികളെ മര്‍ദിച്ചതിനെ തുടര്‍ന്ന് പൊന്നാനി - ചാവക്കാട് റൂട്ടില്‍ സ്വകാര്യബസ്സുകള്‍ പണിമുടക്കുന്നത്. അപ്രതീക്ഷിതമായ പണിമുടക്ക് കാരണം പെരുവഴിയിലാവുന്നത് നൂറുകണക്കിന് സാധാരണക്കാരായ യാത്രക്കാരാണ്. നിലവില്‍ പൊന്നാനിയില്‍നിന്ന് അഞ്ചില്‍ താഴെ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ മാത്രമാണ് പൊന്നാനി-ചാവക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ