2011-11-14

ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കും - മന്ത്രി പി.കെ. അബ്ദുറബ്ബ്

Posted on: 14 Nov 2011



എരമംഗലം: ഏത് സിലബസായാലും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ആരോഗ്യകരമായ മാറ്റമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കോട്ടം തട്ടാത്ത രീതിയിലാണ് സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുത്തന്‍പള്ളി കെ.എം.എം. ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ന്യൂബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കമ്പ്യൂട്ടര്‍ലാബ് ഉദ്ഘാടനം വി.ടി. ബല്‍റാം എം.എല്‍.എ നിര്‍വഹിച്ചു. ലൈബ്രറി വെബ്‌സൈറ്റ് ഉദ്ഘാടനം പി.എസ്.സി അംഗം അഡ്വ. എം.കെ. സക്കീര്‍ നിര്‍വഹിച്ചു. മാഗസിന്‍ പ്രകാശനം പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. അഡ്വ. എം.കെ. സക്കീറിനെ പി. ബീരാന്‍ ഹാജി പൊന്നാട അണിയിച്ചു. പുത്തന്‍പള്ളി ഖത്തീബ് എം.എം. മുഹിയുദ്ദീന്‍ മൗലവി പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ്കുട്ടി, പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രശ്മി വത്സന്‍, പി.പി. സുനീര്‍, പി.ടി. അജയ്‌മോഹന്‍, എം.വി. ശ്രീധരന്‍, അഷറഫ് കോക്കൂര്‍, ഇ.ജി. നരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, ഒ.എം. ജയപ്രകാശ്, ടി.എം. സിദ്ദീഖ്, യു. അബൂബക്കര്‍, പി.പി. യൂസഫലി, പ്രൊഫ. കെ.പി. മുഹമ്മദ്ബഷീര്‍, സി. മുഹമ്മദ്‌ഷെരീഫ്, പി.കെ. കുഞ്ഞിമോന്‍, സി. യൂസഫ്, എന്‍.വി. അബൂബക്കര്‍, എ.കെ. നവാസ്, അയിരൂര്‍ മുഹമ്മദാലി, അബ്ദുല്‍ ഗഫൂര്‍ നാലകത്ത്, പി.കെ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: