ഗള്‍ഫില്‍ നിന്ന് വരനെത്തിയില്ല; രണ്ടുവര്‍ഷം മുമ്പ് നിശ്ചയിച്ച വിവാഹം മുടങ്ങി
Posted on: 14 Nov 2011
മാറഞ്ചേരി: ഗള്‍ഫില്‍നിന്ന് വരനെത്താത്തതിനാല്‍ രണ്ടുവര്‍ഷം മുമ്പ് നിശ്ചയിച്ച വിവാഹം മുടങ്ങി. ഒരിക്കല്‍ നിശ്ചയിച്ച വിവാഹം മുടങ്ങിയതിന്റെ വേദന മറക്കാമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന വധുവിന്റെ വീട്ടുകാര്‍ക്ക് സംഭവം താങ്ങാനാവാത്ത ദുരന്തമായി.
എടപ്പാള്‍ തലമുണ്ട ഗ്രാമത്തിലെ 28കാരനായ യുവാവും പാലക്കാട് ആറങ്ങോട്ടുകരക്കാരിയും തമ്മിലുള്ള വിവാഹമാണ് ഞായറാഴ്ച നടക്കാനിരുന്നത്. രണ്ടുവര്‍ഷം മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയാണ് യുവാവ് യുവതിയെക്കണ്ട് വിവാഹം ഉറപ്പിച്ചത്. മോതിരമാറ്റവും നടത്താമെന്ന ധാരണയില്‍ യുവാവ് ജോലിസ്ഥലത്തേക്ക് തിരിച്ചുപോവുകയായിരുന്നു.
ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ വരന് അവധി കിട്ടാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തമ്മില്‍ സംസാരിച്ച് വിവാഹം ഒരുവര്‍ഷത്തേക്കുകൂടി നീട്ടി. അങ്ങനെയാണ് ഞായറാഴ്ച 10.30നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലേക്ക് വിവാഹം നിശ്ചയിച്ചത്.
ഇരുവീട്ടുകാരും കത്തടിച്ച് ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം ക്ഷണിച്ചു. സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളുമെടുത്തു. ഇരുവീട്ടിലും പന്തലുമൊരുങ്ങി. വധുവിന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിലാണ് താലികെട്ട് നിശ്ചയിച്ചിരുന്നത്.
രാത്രി 10നുള്ള വിമാനത്തില്‍ വരന്‍ പുറപ്പെടുമെന്നായിരുന്നു പ്രതീക്ഷ. വധുവിനെക്കൊണ്ടടക്കം ഇരുവീട്ടുകാരും പലവട്ടം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വരനെ കിട്ടിയില്ല. ഒടുവില്‍ ബന്ധുക്കള്‍ രാത്രിതന്നെ വധുവിന്റെ വീട്ടിലെത്തി വിവരം ധരിപ്പിച്ചു. പ്രശ്‌നം ഗുരുതരമായപ്പോള്‍ പോലീസിന്റെ സാന്നിധ്യത്തില്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് തത്കാലം പരിഹാരമായത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ