മന്‍സൂറിനെ സഹായിക്കാന്‍ സുമനസ്സുകള്‍ രംഗത്ത്
Posted on: 14 Nov 2011
മാറഞ്ചേരി: സ്വബോധമില്ലാതെ ഇരുട്ടുമുറിക്കുള്ളില്‍ കഴിയുന്ന മന്‍സൂറിനെ സഹായിക്കാനും ജീവിതത്തിലേക്ക് തിരിച്ചാനയിക്കാനും സുമനസ്സുകളുടെ കൈത്താങ്ങ്.
എടപ്പാള്‍ അങ്ങാടിയിലെ പഴകിദ്രവിച്ച വീടിന്റെ തട്ടിന്‍മുകളിലെ മുറിയില്‍ കഴിയുന്ന തോട്ടുപാടത്ത് പരേതനായ അബൂബക്കറിന്റെ മകന്‍ മന്‍സൂറിന്റെ കഥ 'മാതൃഭൂമി'യിലൂടെ അറിഞ്ഞാണ് മനുഷ്യസ്‌നേഹികളുടെ സഹായവാഗ്ദാനമെത്തിയത്.
കൊണ്ടോട്ടി ജനതാബസാര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രവാര്‍ത്ത കണ്ട് ഞായറാഴ്ച രാവിലെത്തന്നെ മന്‍സൂറിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടു. യുവാവിനെ വിട്ടുനല്‍കുകയാണെങ്കില്‍ കൊണ്ടുപോയി ചികിത്സിക്കാമെന്നാണ് ഇവര്‍ ആലോചിക്കുന്നത്. ഇതിനായി തിങ്കളാഴ്ച ഭാരവാഹികള്‍ കൂടിയാലോചനകള്‍ നടത്തി. കോട്ടയ്ക്കലില്‍ നിന്നുള്ള വ്യക്തി 5000 രൂപ താത്കാലിക ആശ്വാസമായി ഇവര്‍ക്കെത്തിക്കും.
മുറിയില്‍നിന്ന് തുറന്നുവിട്ടാല്‍ പുറത്തേക്കോടുകയും തൊട്ടടുത്ത കടകളില്‍ കയറി സാധനങ്ങളെടുത്തോടുകയും ബള്‍ബുകള്‍ എറിഞ്ഞുടയ്ക്കുകയുമൊക്കെയാണ് മന്‍സൂറിന്റെ രീതി. പലപ്പോഴും വിവസ്ത്രനായാവും ഓടുക. തന്മൂലം മുണ്ട് അരയില്‍ ചുറ്റി കെട്ടിവെച്ചുകൊടുക്കുകയാണ് ഉമ്മ ചെയ്യുന്നത്.
കിണറ്റിന്‍കരയില്‍ പോയി വെള്ളംകോരി തലയിലൂടെ ധാരധാരയായി ഒഴിക്കുന്ന ശീലവും മന്‍സൂറിനുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍കൊണ്ട് പൊറുതിമുട്ടിയാണ് ഇവര്‍ മകനെ ഒരുവര്‍ഷമായി മുറിക്കുള്ളില്‍ പൂട്ടിയിട്ടത്. ചികിത്സിച്ചാല്‍ രോഗം ഭേദമാകുമെങ്കിലും സാമ്പത്തികപ്രയാസംമൂലം പറ്റാത്ത സ്ഥിതിയാണ്. യുവാവിനെ സഹായിക്കാനായി എടപ്പാള്‍ കനറാബാങ്കില്‍ 60570-ാം നമ്പര്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ