2011-11-14

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവൃത്തി വേഗത്തിലാക്കണം
Posted on: 14-Nov-2011 12:11 AM
മാറഞ്ചേരി: ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് സിപിഐ എം എടപ്പാള്‍ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നൂറടിത്തോട് പുനരുദ്ധാരണം നടത്തി സ്ഥിരം ബണ്ട് നിര്‍മിച്ച് മോട്ടോര്‍ സ്ഥാപിക്കണം. തുയ്യം വലിയപാലം വിസിബി ഉടന്‍ പൂര്‍ത്തിയാക്കണം, എടപ്പാള്‍ ചുങ്കത്ത് ടോയ്ലെറ്റ് സൗകര്യം, എന്‍എച്ച് 17 കുറ്റിപ്പുറം പാലം മുതല്‍ പുതുപൊന്നാനി വരെയുള്ള റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും തവനൂര്‍ - തിരുന്നാവായ പാലം യാഥാര്‍ഥ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ഞായറാഴ്ച സമാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്തു. പി പത്മനാഭന്‍ അധ്യക്ഷനായി. എം മുസ്തഫ രക്തസാക്ഷി പ്രമേയവും പി പി രാജന്‍ , പി വിജയന്‍ എന്നിവര്‍ അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു. സി രാമകൃഷ്ണന്‍ സ്റ്റിയറിങ് കമ്മിറ്റി കണ്‍വീനറായും പ്രസീഡിയം കണ്‍വീനറായി പി പത്മനാഭനെയും പ്രമേയം കമ്മിറ്റി കണ്‍വീനറായി പി വിജയനേയും ക്രഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനറായി ടി സത്യനെയും തെരഞ്ഞെടുത്തു. മിനുട്സ് കമ്മിറ്റി കണ്‍വീനറായി അഡ്വ. പി പി മോഹന്‍ദാസിനെയും തെരഞ്ഞെടുത്തു. ഏരിയാ സെക്രട്ടറി സി രാമകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി നന്ദകുമാര്‍ , വേലായുധന്‍ വള്ളിക്കുന്ന്, സി ദിവാകരന്‍ , ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ വി മോഹനന്‍ , പി ജ്യോതിഭാസ് എന്നിവര്‍ സംസാരിച്ചു. ഹബീബ്റഹ്മാന്‍ , ഇ ടി ഉണ്ണി, പി കെ ജയരാജന്‍ , രവീന്ദ്രന്‍ , പി കെ ബക്കര്‍ , എം ബി ഫൈസല്‍ , എസ് സുജിത്ത്, വിജയകുമാര്‍ , മുകുന്ദന്‍ , അജയ്ഘോഷ്, സി വി മോഹനന്‍ , രാമദാസ്, കെ സദാനന്ദന്‍ , സി രാഘവന്‍ , ശ്രീജിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറിയായി ഐകകണ്ഠ്യേന സി രാമകൃഷ്ണനെ തെരഞ്ഞെടുത്തു. 15 അംഗ ഏരിയാ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. പി പത്മനാഭന്‍ , അഡ്വ. പി പി മോഹന്‍ദാസ്, സി എ കുഞ്ഞിമോന്‍ , ടി സത്യന്‍ , വി വി കുഞ്ഞിമുഹമ്മദ്, പി വിജയന്‍ , പി പി രാജന്‍ , വി എം സി നമ്പൂതിരി, കെ പി വേണു, എം മുസ്തഫ, കെ ലക്ഷ്മി, കെ വി കുമാരന്‍ , ടി പി കുട്ടന്‍ , അഡ്വ. എം ബി ഫൈസല്‍ എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ . സമ്മേളനത്തിന്റെ സമാപനദിവസമായ തിങ്കളാഴ്ച ചങ്ങരംകുളം ഹൈവെ ജങ്ഷനില്‍ എം പി കുട്ടന്‍നായര്‍ നഗറില്‍ പൊതുസമ്മേളനം നടക്കും. വൈകിട്ട് അഞ്ചിന് മാന്തടം സെന്ററില്‍നിന്ന് വളന്റിയര്‍ മാര്‍ച്ചും പ്രകടനവും ആരംഭിക്കും. ആറിന് ചങ്ങരംകുളം ഹൈവെ ജങ്ഷനിലെത്തും. പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്യും. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ , എ കെ ബാലന്‍ എംഎല്‍എ, പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ സംസാരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: